ധീര രക്തസാക്ഷി മീത്തൽ രൈരു നായരുടെ ഓർമ്മ ദിനാചരണം നടത്തി

meethal rairu
meethal rairu

1979 സെപ്റ്റംബർ 5ന് സി.പി.എമ്മുകാരാൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷി മീത്തൽ രൈരു നായരുടെ ഓർമ്മ ദിനത്തിൽ പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തുപത്തിൽ പുഷപാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണം ഡി.സിസി ജനറൽ സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.

meethal rairu nair

ഡി.സി.സി ജന.സെക്രട്ടറി ഇ.ടി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി നാരായണൻ, പഞ്ചായത്ത് മെംബർമാരായ ടി പ്രദീപൻ, ശ്രുതി ഇ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശരിഫ കെ.വി, ടി രമേശൻ, കരേയപ്പാത്ത് ഗോവിന്ദൻ, സി.പി പ്രസന്ന, ആദിത്യൻ കെ.വി, എന്നിവർ പ്രസംഗിച്ചു

Tags