തളിപ്പറമ്പിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

A young man was arrested with MDMA and ganja in Taliparamba
A young man was arrested with MDMA and ganja in Taliparamba

കണ്ണൂർ : സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് മൂന്ന് ഗ്രാം കഞ്ചാവും 100 മില്ലിഗ്രാം എം ഡി എം എ യുമായി ഉണ്ടപ്പറമ്പിന് സമീപത്തെ ആനപ്പന്‍ ഹൌസില്‍ മുഹമ്മദ് മുഫാസിനെ (27)അറസ്റ്റ് ചെയ്തത്.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.രാജേഷ്, പ്രിവെന്റ്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്സ സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി.വിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സി.വി. അനില്‍കുമാര്‍ സി വി എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags