തളിപ്പറമ്പിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Taliparamba  Two youths were arrested with MDMA and ganja
Taliparamba  Two youths were arrested with MDMA and ganja

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍.തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് മുക്കുന്ന് സ്വദേശികളായ അഭിഷേക് (25), ഷുഹൈബ് (23) എന്നിവരെ കഞ്ചാവും എം.ഡി.എം.എയുംസഹിതം പിടികൂടിയത്.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍ നികേഷ്,  സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സജിന്‍, റെനിന്‍ കൃഷ്ണന്‍ ശ്യാംരാജ്, സുനിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags