കണ്ണൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ
Sep 25, 2024, 12:11 IST
കണ്ണൂർ: വിൽപനയ്ക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചാലാട് സ്വദേശി സുദീപ് കുമാർ (42), പയ്യാമ്പലം സ്വദേശി മുഹമ്മദ് അജിയാസ്(43) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രിജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ കൈയിൽ നിന്നും 3.97 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബുധനാഴ്ച്ചപുലർച്ചെ താണ ഭാഗത്ത് പൊലിവ് പട്രോളിംഗ് നടത്തവെയാണ് പ്രതികൾ പിടിയിലാകുന്നത്. മേലെചൊവ്വ ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പൊലിന് കൈകാട്ടി നിർത്തുകയായിരുന്നു.
പൊലീസിനെ കണ്ടപ്പോൾ ഇരുവരും പരുങ്ങിയപ്പോൾ പരിശോധന നടത്തിയപ്പോഴാണ് ഇവരുടെ കൈയിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎയെന്ന് പ്രതികൾ പറഞ്ഞു.