കണ്ണൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ghdf

കണ്ണൂര്‍: വില്‍പനയ്ക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.  പെരളശേരി പഞ്ചായത്തിലെ മാവിലായി മുണ്ടല്ലൂരിലെ സി.കെ. സല്‍നിത്തിനെ(31)യാണ് നഗരത്തിലെ ലോഡ്ജില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.


 യുവാവിന്റെ പാന്റ്‌സിലെ  പേഴ്‌സില്‍ മൂന്ന് കവറുകളിലായി സൂക്ഷിച്ച നിലയില്‍ 3.88 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നഗരത്തിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ചെറുകവറുകളിലാക്കി ലഹരി മരുന്ന് വില്‍പനക്കെത്തിച്ചതാണെന്നാണ്  പൊലിസ് പറഞ്ഞു. ടൗണ്‍ എസ്‌ഐ സവ്യസാചി, സീനിയര്‍ സിപിഒമാരായ സുധീഷ്, അജിത്ത്, സിപിഒമാരായ വിജി, മഹേഷ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

Tags