മയ്യിൽ അരിമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന് കവർച്ച നടത്തി
Oct 22, 2024, 20:25 IST
മയ്യിൽ: അരിമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുൻപിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണാപഹരണം നടത്തി. തിങ്കളാഴ്ച്ച രാത്രി 12 മണിക്ക് ശേഷമാണ് കവർച്ച നടന്നത്. അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മയ്യിൽ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.