കണ്ണൂര്‍ കോര്‍പറേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമെന്ന് മേയര്‍

Mayor says Kannur Corporation audit report is trustworthy
Mayor says Kannur Corporation audit report is trustworthy

കണ്ണൂര്‍: കണ്ണൂര്‍  കോര്‍പ്പറേഷന്‍ 2022-23 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ അവതരിപ്പിച്ചു. കോര്‍പ്പറേഷന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക പത്രിക വസ്തുതാപരവും ന്യായവും സത്യസന്ധവുമായ ചിത്രം നല്‍കുന്ന വെന്ന ഓഡിറ്റ് ഓഫീസറുടെ പരാമര്‍ശം കോര്‍പ്പറേഷന്‍ ഭരണത്തിന്റെ സുതാര്യതയും വിശ്വസ്യതയും വിളിച്ചോതുന്നതാണെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.

മറ്റ് സ്ഥാപനങ്ങളിലെ പോലെ ഗൗരവതരമായ കണ്ടെത്തലുകളൊന്നും റിപ്പോര്‍ട്ടില്‍  ഇല്ലെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. തെറ്റായ നടപടിക്രമങ്ങളിലൂടെയുണ്ടായിട്ടുള്ള ചില തടസപ്പെടുത്തലുകളാണ് ഓഡിറ്റില്‍ ഉണ്ടായിട്ടുള്ളത്. ഓഡിറ്റില്‍ കണ്ടെത്തിയ 121 പരാമര്‍ശങ്ങളില്‍ മിക്കതും പൊതുവായ നിരീക്ഷണങ്ങളായിരുന്നു.

ഓരോ പദ്ധതികളും നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുന്നതിനാല്‍ ഇത് സംബന്ധമായ പരാമര്‍ശങ്ങളും കുറവാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ചില ശ്രദ്ധ കുറവ് കൊണ്ട് വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ പരിശോധിച്ച് ജൂണ്‍ 15 നകം റിപ്പോര്‍ട്ട് തയ്യാറാക്കി തടസങ്ങള്‍ ഒഴിവാക്കുന്നതിന് കോര്‍പ്പറേഷന്‍ സെക്രട്ടറിയെകൗണ്‍സിചുമതലപ്പെടുത്തിയിട്ടണ്ടെന്ന് മേര്‍ അറിയിച്ചു.

Tags