അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിക്കണമെന്ന് കണ്ണൂര്‍കോര്‍പറേഷന്‍ മേയര്‍
കണ്ണൂര്‍:അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്തവര്‍ക്കുള്ള വേതന കുടിശ്ശിക സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ആയതിനാല്‍ കോര്‍പ്പറേഷന് റീകുപ്പ് ഇനത്തില്‍ അനുവദിച്ച് കിട്ടിയ തുക തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതിന് ഉപയോഗിക്കുന്നതായി കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ്്് മഠത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. തുഛമായ വേതനത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് യഥാസമയം സര്‍ക്കാര്‍ വേതനം നല്‍കുന്നില്ലെന്നും ആയത് കൊണ്ട് തന്നെ അവര്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്നും കൗണ്‍സിലര്‍ കെ.പി. അബ്ദുല്‍ റസാഖ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു..
തെരഞ്ഞടുപ്പിലെ പരാജയം അവലോകനം ചെയ്തവര്‍ കുടിശ്ശിക തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംപെന്‍ഷനടക്കമുള്ള കുടിശിക തീര്‍ക്കാനുള്ളതായി മുന്‍മേയര്‍ ടി.ഒ.മോഹനന്‍ പറഞ്ഞു. പയ്യാമ്പലം ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പല പരാതികളും വന്നിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ എടുത്ത തീരുമാനപ്രകാരം അപാകതകള്‍ കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിനു മുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ അംഗീകരിച്ചു.
ശ്മശാനത്തിലേക്ക് ചിരട്ട വിതരണത്തിന് ടെണ്ടര്‍ എടുത്ത ഒരാള്‍ തന്നെയാണ് മറ്റ് പേരുകളിലും ടെണ്ടറില്‍ വന്നിട്ടുള്ളതെന്നും കോര്‍പ്പറേഷനെ കബളിപ്പിക്കുന്നതിനായി ശ്രമം നടത്തിയിട്ടുള്ളതായും ആയതിനാല്‍ ഈ ടെണ്ടര്‍ തള്ളുന്നതായും റീ ടെണ്ടര്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയര്‍ അറിയിച്ചു.ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ബസ്റ്റാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ കമ്മിറ്റി രൂപീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. സെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, ഷമീമ ടീച്ചര്‍ വി.കെ ശ്രീലത, എം.ബി. രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍ കൗണ്‍സിലര്‍ സാബിറ ടീച്ചര്‍ , ടി.രവീന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.