കണ്ണൂർ കോർപറേഷൻ മലിനീകരണ പ്ലാന്റ് ഉദ്ഘാടനത്തിനിടെ മേയറും പി.കെ രാഗേഷും തമ്മിൽ മൈക്കിനായി പിടിവലി

google news
കണ്ണൂർ കോർപറേഷൻ മലിനീകരണ  പ്ലാന്റ്  ഉദ്ഘാടനത്തിനിടെ മേയറും പി.കെ രാഗേഷും തമ്മിൽ മൈക്കിനായി പിടിവലി

കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയ പടന്ന പാലത്തെ മാലിന ജല പ്ളാന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽസംഘർഷം. തന്നെ പ്രോട്ടോക്കോൾ പ്രകാരം പ്ര സംഗിക്കാൻ അനുവദിച്ചില്ലെന്നു ആരോപിച്ചാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ പി.കെ രാഗേഷും മേയർ ടി.ഒ.മോഹനനും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഒടുവിൽ പൊലീസ് ഇടപെട്ടു പരിപാടി  അവസാനിപ്പിക്കുകയായിരുന്നു. മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു പോയതിനു ശേഷമാണ് സംഘർഷമുണ്ടായത്. നോട്ടീസിൽ പേരുണ്ടായിട്ടു. തന്നെ  പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്നായിരുന്നു പി.കെ. രാഗേഷിന്റെ ആരോപണം. 

എന്നാൽ മേയർ വിവിധ പാർട്ടി നേതാക്കളെ ഇതു അവഗണിച്ചു ക്ഷണിച്ചപ്പോഴാണ് മൈക്കിന് വേണ്ടി പിടിവലിയും സംഘർഷവുമുണ്ടായത്. മേയർ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച പി.കെ.രാഗേഷും മറ്റു കൗൺസിലർമാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഉദ്ഘാടന ദിവസം രാവിലെകണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. രാഗേഷ്. രംഗത്തെത്തിയിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണിപൂര്‍ത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് അഴിമതിയുടെ ഭാഗമാണെന്ന് പി.കെ. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Tags