മാവേലിഎക്സ്പ്രസിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസ് ; മൊകേരി സ്വദേശിയായ മധ്യവയസ്ക്കൻ റിമാൻഡിൽ
കണ്ണൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കൂത്തുപറമ്പ് മൊകേരി സ്വദേശിയായ മധ്യവയസ്ക്കൻറിമാൻഡിൽ. കൂത്തുപറമ്പ്മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജനാണ് (53) റിമാൻഡിലായത്.
വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലിഎക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽവച്ച് ഇയാൾ കോട്ടയംസ്വദേശിനിയായനഴ്സിംഗിങ് വി
ദ്യാർത്ഥിനിക്ക് നേരേ അതിക്രമം നടത്തിയത്.
തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. തുടർന്ന് യുവതിയുമായി തർക്കമുണ്ടാകുകയും ഇയാൾ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. കാലൊടിഞ്ഞ് ചികിത്സ തേടിയഇയാളെആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരിക്കുംകണ്ണൂരിനും ഇടയിൽ വെച്ചാണ് ധർമ്മരാജൻ യുവതിയെഉപദ്രവിച്ചത്.ചോദ്യംചെയ്ത പെൺകുട്ടിയെ അയാൾഅസഭ്യംപറഞ്ഞു.
തർക്കംമുറുകിയപ്പോൾ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച് ചാടിരക്ഷപ്പെടുകയായിരുന്നു. യുവതി ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങലവലിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്നുംചാടുകയായിരുന്നു.ഇതിനിടെഇരുകാലുകൾക്കും പരിക്കേറ്റു.
തുടർന്ന് അവിടെനിന്ന് കാറിൽ കതിരൂരിലെത്തിയ ഇയാൾ പിന്നീട് വടകരയിലൊരു ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ ആർ.പി.എഫ്.ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് എസ്.ഐ.മാരായ രാജൻ കോട്ടമലയിൽ, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.