കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ മയക്കുമരുന്നുമായി മാട്ടൂൽ സ്വദേശി അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റിൽ. മാട്ടൂല്‍ സ്വദേശി പി.പി.അഹമ്മദലി(29) യെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കെ.എല്‍. 13 എ.എസ്. 0415 മാരുതി ആള്‍ട്ടോ കാറും പിടിച്ചെടുത്തു. ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം എക്സൈസ് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച കാറില്‍ നിന്ന് 680 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഒരുമാസത്തിനുള്ളില്‍ ഇരുപത് മയക്കുമരുന്ന് കേസുകളാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ രജിസ്ട്രർ ചെയ്തത്.
അസി: എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ അഷ്‌റഫ് മലപ്പട്ടം, കെ.കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി അളോക്കന്‍, കെ.എ.മജീദ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കലേഷ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.