മട്ടന്നൂർ കൊതെരിയിൽ മധ്യവയസ്കൻ ബന്ധുവിന്റെ വെട്ടേറ്റു മരിച്ചു

google news
stabbed

മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്ന സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി.

ഇയാൾ നിലവിൽ ഒളിവിലാണ്. ഇന്നലെ രാത്രിയിണ്ടായ  വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം  വീട്ടുകാർക്ക് വിട്ടുനൽകും

Tags