തലശേരിയിൽ മാതൃഭൂമി ചാനൽ ചർച്ചയ്ക്കിടെ കൈയ്യാങ്കളി ; മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് ആശുപത്രിയിൽ

jjj

കണ്ണൂർ : തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നടന്നചാനൽ തെരഞ്ഞെടുപ്പ് ചർച്ചയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ തലശേരി ടൗൺ പൊലിസ് കണ്ടാലറിയാവുന്ന ഡി.വൈഎഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ മാതൃഭൂമി ചാനൽ സംഘടിപ്പിച്ച നമ്മുടെ ചിഹ്നം ചർച്ചയ്ക്കിടെയിലാണ് തലശേരി നിയോജക മണ്ഡലം സെക്രട്ടറി വി.വി ഷുഹൈബിന് (34)പരുക്കേറ്റത് ഇയാൾ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

uftyf

മാതൃഭൂമി ചാനൽ സംഘടിപ്പിച്ച നമ്മുടെ ചിഹ്നംതെരഞ്ഞെടുപ്പ് സംവാദ ചർച്ചയ്ക്കിടെയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കടന്നു പോകാൻ അനുവദിക്കില്ലെന്ന് ഡി.വൈഎഫ്ഐ പ്രവർത്തകർ പറഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് യുത്ത് കോൺഗ്രസ് തലശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ. അഷ്റഫ് പറഞ്ഞു.

 ഇതിനു ശേഷം ചർച്ച അലങ്കോലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെയാണ് ഷിഹാബിന് മർദ്ദനമേറ്റത് ഇതേ തുടർന്ന് പൊലിസ് ഇടപെട്ട് ചർച്ച നിർത്തിവയ്പ്പിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് പുറമേ ഡി.വൈ.എഫ്.ഐ നേതാവ് വി.കെ സനോജ്, ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Tags