മാതമംഗലം വെള്ളോറയിലിറങ്ങിയ പുലിയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കി

Mathamangalam intensified the search to find the tiger that had landed in Vellora
Mathamangalam intensified the search to find the tiger that had landed in Vellora

പയ്യന്നൂർ: മാതമംഗലം ഭാഗത്തെ വെള്ളോറയിൽ ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചതിനു പിന്നാലെ തെരച്ചിൽ ഊർജ്ജിതമാക്കി. തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർ ആർ ടി ടീം, എം പാനൽ റെസ്ക്യു ടീം , നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവർ അടങ്ങുന്ന ടീമാണ് പുലിയെ പിടികൂടാൻ വെള്ളോറയിൽ തെരച്ചിൽ നടത്തുന്നത്.

പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലൊന്നും പുലിയുടെ ദൃശ്യങ്ങല്‍ ഇതേവരെ ലഭിച്ചിട്ടില്ല.

mathamangalam vellora tiger attack

ബുധനാഴ്ച്ചയായിരുന്നു വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെ പുലി കടിച്ചുകൊന്നത്. മറ്റൊരാട് പരിക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുന്നേ കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതേ തുടർന്നാണ് അക്രമകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരികരിച്ചത്.


 

Tags