കൂട്ടുപുഴയിൽ വൻ ലഹരിവേട്ട : വടകര സ്വദേശികളായ യുവാക്കൾ എക്സൈസ് പിടിയിൽ
Sep 2, 2024, 11:13 IST
കണ്ണൂർ: കൂട്ടുപുഴയിൽ വീണ്ടും വൻ ലഹരിവേട്ട .കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂർ നിന്നും വടകരയിലേക്ക് പോകുന്ന കെ എൽ 77 B 8061 സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും പിടികൂടി.
വടകര സ്വദേശികളാണ് പരിശോധനയിൽ കുടുങ്ങിയത്. ഒഞ്ചിയം പുതിയോട്ട് അമൽ നിവാസിൽ അമൽ രാജ് പി( 32) ,വടകര അഴിയൂർ കുഞ്ഞിപ്പള്ളി ചുംബങ്ങാടി പറമ്പ് പി. അജാസ് (32 ) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി മനോജ്,പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി പി, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ. ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ദൃശ്യ. ജി ഡ്രൈവർ ജുനീഷ് എന്നിവർ നേതൃത്വം നൽകി