മാര്‍ക്‌സിസം മാനവികമോ; കണ്ണൂരില്‍ സ്വതന്ത്ര ചിന്തകരുടെ സംവാദം

google news
Is Marxism Humanistic; Free thinkers debate in Kannur

കണ്ണൂര്‍: ശാസ്ത്ര ചിന്താരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്സന്‍സ് ഗ്‌ളോബലിന്റെ വാര്‍ഷിക പരിപാടിയായ എസ്സന്‍ഷ്യ-24  ഫെബ്രുവരി 11 ന് രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഇ.കെ നായനാര്‍ അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

രാവിലെഒന്‍പതു മണിമുതല്‍ വൈകുന്നേരം ആറുമണിവരെ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളുടെ അവതരണം, സംവാദങ്ങള്‍ എന്നിവ നടക്കും. മാര്‍ക്‌സിസം മാനവികമോയെന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആര്‍. എം.പി സംസ്ഥാനപ്രസിഡന്റ് ടി. എല്‍ സന്തോഷ്, സ്വതന്ത്ര ചിന്തകന്‍ അഭിലാഷ് കൃഷ്ണന്‍ എന്നിവരും ഹിന്ദുത്വ തീവ്രവാദമുണ്ടോയെന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആര്‍.വി ബാബുവും സ്വതന്ത്രചിന്തകന്‍ പി. എ സിദ്ദിഖും സംവാദം നടത്തും. മാധ്യമങ്ങളും ധാര്‍മികതയും എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ അഡ്വ. സെബാസ്റ്റിയന്‍ പോള്‍ എം.പി,  എം.പി ബഷീര്‍, ആര്‍. സുഭാഷ്, പ്രവീണ്‍ രവി എന്നിവര്‍  പങ്കെടുക്കും. കരിക്കുലത്തിലുണ്ട് ക്‌ളാസ് റൂമിലില്ല  വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജാന്‍വി സനല്‍, ധന്യഭാസ്‌കര്‍, സുരേഷ് ചെറൂളി എന്നിവര്‍ പങ്കെടുക്കും. 

 പൈതൃക വൈകൃതങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആര്‍. ചന്ദ്രശേഖര്‍, ഡോ.സിറിയക്ക് അബി ഫിലിപ്പ്  എന്നിവര്‍ പങ്കെടുക്കും. റീല്‍ ബ്രേക്ക് എന്ന റോസ്റ്റിങ്  പരിപാടിയില്‍ ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. ഹരീഷ്‌കൃഷ്ണന്‍,പ്രൊഫ, കാനാസുരേശന്‍ എന്നിവര്‍ പങ്കെടുക്കും. കേരളം വ്യാജസിദ്ധന്‍മാരുടെ നാട്  എന്ന വിഷയത്തില്‍ എസ്.പി ബിജു മോന്‍,ആനന്ദം ആത്മീയത ചിലയാഥാര്‍ത്ഥ്യങ്ങള്‍( അഞ്ജലി ആരവ്) വീണുപോയ മാലാഖയെന്ന പ്രമേയത്തില്‍ ഡോ. ആര്‍. രാജേഷ്, പാമ്പിന്‍ കയത്തിലെ ചോരകൈകള്‍  എന്നിവ വിഷയത്തില്‍ കൃഷ്ണപ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ മുന്ന കണ്ണൂര്‍, ഡോ.പ്രവീണ്‍, കനാകാംബരന്‍ ശ്രീകണ്ഠാപുരം, വിജിന കനകാംബരന്‍, ലിജ ജിജേഷ് എന്നിവര്‍ പങ്കെടുത്തു.

Tags