ദളിതർക്കെന്നും തുണ ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് മാർട്ടിൻ ജോർജ്
കണ്ണൂർ: ദളിതർക്കെന്നും തുണ ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് അഡ്വ. മാർട്ടിൻ ജോർജ്. അയ്യങ്കാളിയുടെ 162 ആം ജന്മദിനത്തിൽ ഡിസിസി ഓഫീസിൽ നിന്ന് ഭാരതീയ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്.
കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ മോചന നേതാവായിരുന്നു മഹാനായ അയ്യങ്കാളി. പൊതു വീഥിയിൽ സഞ്ചാര സ്വാതന്ത്ര്യം നിലവിൽ ഇല്ലാത്ത കാലത്ത് ദൃഷ്ടിയിൽ പെട്ടാലും ദോഷമെന്ന് കരുതിയ കാലഘട്ടത്തിൽ തിരുവനന്തപുരത്തെ രാജവീഥിയിൽ വില്ലുവണ്ടിയിൽ രാജകീയ വേഷം ധരിച്ചുകൊണ്ട് അയ്യങ്കാളി നയിച്ച സമരം കേരള ചരിത്രത്തിൽ മാറ്റലുകൊണ്ട് ദളിതർക്കും പൊതുനിരത്തിലൂടെ നടക്കാനുള്ള അവകാശം നേടിയെടുത്തു. ദളിത് വിദ്യാർത്ഥികളെ പൊതുവിദ്യാലയത്തിൽ പഠിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാനും കർഷക തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും വേണ്ടി ഒന്നരവർഷം നീണ്ടുനിന്ന കർഷക സമരം കേരള ചരിത്രത്തിലെ പുതിയ അധ്യായം രചിക്കുകയായിരുന്നു.
ദളിതരുടെ നിരവധിയായ പ്രശ്നങ്ങൾ പ്രജാസഭയിൽ അംഗമായിരുന്ന അയ്യങ്കാളി അവതരിപ്പിക്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്തതിൽ അയ്യങ്കാളി വഹിച്ച പങ്ക് വളരെ നിർണായകമായിരുന്നു . ഡിസിസിയിൽ വെച്ച് നടത്തിയ പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡണ്ട് വിജയൻ കൂട്ടിനേഴത്ത് നേതൃത്വം നൽകി .അനുസ്മരണ സമ്മേളനവും റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാനവും ,സാമ്പത്തിക സഹായ വിതരണവും അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നേതാക്കളായ അജിത്ത് മാട്ടൂർ, കാട്ടാമ്പള്ളി രാമചന്ദ്രൻ ,ആന്തുരാൻ , വസന്ത് പള്ളിയാമൂല , ബിന്ദു അഴീക്കോട് ,പി ചന്ദ്രൻ , ബാബുരാജ് , ഡിസിസി ഭാരവാഹികളായ സുദീപ് ജെയിംസ് , സുരേഷ് ബാബു എളയാവൂർ , റഷീദ് കവ്വായി ,ടി ജയകൃഷ്ണൻ , മനോജ് കൂവേരി, അഡ്വ ഇന്ദിര ,നൗഷാദ് ബ്ലാത്തൂർ ,കായക്കൂൽ രാഹുൽ, കൂക്കിരി രാജേഷ് , ഉഷാ കുമാരി , സി എച്ച് സീമ , ബേബി രാജേഷ് , കെ മണീശൻ , രാജീവൻ മിന്നാടൻ , ശ്രീജിത്ത് പൊങ്ങാടൻ , സുനിൽ ഇട്ടമ്മൽ ,പ്രേമലത തളിപ്പറമ്പ , കെ സി പത്മനാഭൻ , സത്യൻ നാറാത്ത് ,രാമകൃഷ്ണൻ , അനീഷ് കരിയാട് ,സി കെ പദ്മനാഭൻ , അനീഷ് കുമാർ , പ്രദീപ് വാരം, പ്രദീപൻ ധർമ്മടം, അത്താഴക്കുന്ന് വികാസ് , അത്താഴക്കുന്ന് സതീശൻ കെ , ലിനീഷ് തുടങ്ങിയവർ സംബന്ധിച്ചു. ഡിസിസി യിൽ നിന്ന് ആരംഭിച്ച വില്ലുവണ്ടി യാത്ര പ്ലാസ ജംഗ്ഷനിൽ സമാപിച്ചു.