വിവാഹ വാഗ്ദാനം നൽകി 24കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പൊലിസ് കേസെടുത്തു
Aug 9, 2024, 13:25 IST
കണ്ണൂർ:പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 24 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വെന്ന പരാതിയിൽ പൊലിസ് കേസെടുത്തു.സ്വകാര്യ നിമിഷങ്ങളിൻ നഗ്ന ഫോട്ടോകളെടുത്ത് മറ്റുള്ളവർക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.രാമന്തളി താവൂരിയാട് സ്വദേശി എം.ടി സനൂപിനെതിരെയാണ് തളിപറമ്പ് പൊലിസ് കേസെടുത്തത്.
2021 മുതൽ 2022 വരെ പറശ്ശിനിക്കടവിലെ വിവിധ ലോഡ്ജുകളിൽ കൊണ്ട് പോയി ലൈംഗിക പീഡനം നടത്തിയതായിട്ടാണ് പരാതി.
യുവതിയുടെ മൊഴിയെടുത്തതിനു ശേഷമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.