തളിപ്പറമ്പിൽ മാര്യേജ് ബ്യൂറോ രജിസ്‌ട്രേഷൻ ക്യാമ്പ് ജനുവരി 16 ന്

google news
Marriage Bureau Registration Camp


തളിപ്പറമ്പ :  കേരളത്തിലെ വിവാഹ ഏജൻറുമാരുടെയും (വിവാഹ ബ്രോക്കർ) വിവാഹ ഏജൻസികളുടെയും (വിവാഹ ബ്യൂറോ, മാട്രിമോണി) സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വധൂവരൻമാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പ് 2024 ജനുവരി 16 ചൊവ്വാഴ്‌ച പകൽ 10 മണിക്ക് തളിപ്പറമ്പ് പ്രസ്സ് ഫോറം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി വധുവരൻമാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യവിവാഹം, പുനർവിവാഹം, മിശ്ര വിവാഹം, ശാരീരിക വൈകല്യമുള്ളവരുടെ വിവാഹം, അനുയോജ്യമായ വധുവരൻമാരെ കണ്ടെത്താൻ രജിസ്ട്രേഷൻ സ്വീകരിക്കും. തളിപ്പറമ്പിൽ നടന്ന വാർത്താ  സമ്മേളനത്തിൽ കെ.എം രവീന്ദ്രൻ, കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ, ജോയി കാപ്പിൽ, എ നിശാന്ത് തുടങ്ങിയവർ പങ്കെടുത്തു

Tags