കണ്ണൂരിൽ വിവാഹ ഏജന്റുമാർ ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി

google news
igki

കണ്ണൂർ : കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷനും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും കണ്ണൂർ റെയിൻബോ കോൺഫ്രൻസ് ഹാളിൽ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു . കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി.എ നിഷാന്ത്, എൽ വേലായുധൻ ,  കെ എം രവീന്ദ്രൻ, ശൈലജ സുരേഷ്, ജോയി കാപ്പിൽ ,പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags