മാങ്ങാട്ടിടത്ത് ബൈക്ക് ട്രാവലിറിടിച്ച് അപകടം ; യുവാവിന് പരുക്കേറ്റു

vengad
vengad

കൂത്തുപറമ്പ് : മാങ്ങാട്ടിടം കിരാച്ചി നവകേരള വായനശാലക്ക് സമീപമാണ്  തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെ അപകടം സംഭവിച്ചത്. മാങ്ങാട്ടിടം കൈതച്ചാൽ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്.

നാട്ടുകാർ ജിഷ്ണുവിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേങ്ങാട് ഭാഗത്ത് നിന്നും കൈതച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് കൈതച്ചാൽ ഭാഗത്തുനിന്നും വേങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലർ വാനിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ല അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.

Tags