മാന്ധംകുണ്ട് റസിഡന്റ്റ്സ് അസോസിയേഷൻ തളിപ്പറമ്പ ദേശീയപാത വിഭാഗം ഓഫീസിലേക്ക് മാർച്ച് നടത്തി
തളിപ്പറമ്പ: ദേശീയപാത വികസനത്തിൻ്റെ പേരിൽ യാത്രാദുരിതത്തിന് ഇരയാകുന്ന മാന്ധം കുണ്ട് നിവാസികൾ ശാശ്വതപരിഹാരമാവശ്യപ്പെട്ട് ദേശീയപാത വിഭാഗം ഓഫീസിലേക്ക് മാർച്ച് നടത്തി. മാന്ധംകുണ്ട് റസിഡന്റ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് ലാൻ്റ് അക്വിസിഷൻ (എൻ.എച്ച്.എ.ഐ) സ്പെഷ്യൽ ഡപ്യൂട്ടി കലക്‌ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ദേശീയ പാത വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ബൈപ്പാസ് റോഡ് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ മാന്ധംകുണ്ട് പ്രദേശത്തെ രണ്ട് റോഡുകൾ തകർന്ന് തരിപ്പണമായതിനെതിരെയാണ് പ്രതിഷേധം. തൊക്കിലങ്ങാടി-പുളിമ്പറമ്പ റോഡും മാന്ധംകുണ്ട് ജംഗ്ഷൻ-കീഴാറ്റൂർ ജി. എൽ.പി സ്‌കൂൾ റോഡുമാണ് പൂർണമായും ഗതാ ഗതയോഗ്യമല്ലാതായത്. രണ്ട് വർഷത്തിനുള്ളിൽ മൂന്ന് തവണ സമരം നടത്തിയിട്ടും പരിഹാരം കാണാത്തതിനാലാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി ഇപ്പോൾ നാട്ടുകാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങിയത്.
അശാസ്ത്രീയമായി അടിപ്പാത നിർമ്മിക്കുന്നതുൾപ്പെടെ പുനഃപരിശോധിക്കണമെന്നതാണ് ഇവരുടെ ആവശ്യം. പ്രസ്ഫോറം പ്രസിഡണ്ട് എം.കെ.മനോഹരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബാബുരാജ് മീത്തൽ അധ്യക്ഷത വഹി ച്ചു. ബിനോയ് ലൂക്കോസ്, നാസർ ഹൈവേ, കോമത്ത് മുരളീധരൻ പ്രസംഗിച്ചു. വി.വിജേഷ് സ്വാഗതവും കെ.ബിജു നന്ദിയും പറഞ്ഞു.