കൊട്ടിയൂരിൽ മധ്യവയസ്ക്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

A middle-aged man was found dead in a stream in Kotiyur
A middle-aged man was found dead in a stream in Kotiyur

കൊട്ടിയൂർ: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെ (56)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിയോടി നഗറിലെ പ്രദേശവാസികളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം കണ്ടത്.

 ഇതേ തുടർന്ന് പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കേളകം എസ് ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലിങ്കിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണ് മരണപ്പെട്ടതാകാമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
 

Tags