ഉത്തര കേരള മലയ സമുദായോദ്ധോരണ സംഘത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ഭാരവാഹികൾ
കണ്ണൂർ : ഉത്തര കേരള മലയ സമുദായോദ്ധോരണ സംഘത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഒരു വിഭാഗമാളുകൾ ശ്രമിക്കുന്നതായി സംസ്ഥാന ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021 നവംബറിൽ തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ചിലരാണ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നത്. സമ്മേളനത്തിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ചില രാണ് എസ്. എം.എസ്. എസ് എസ് സമുദായ സംഘത്തിൻ്റെ സംസ്ഥാന ഭാരവാഹികളെന്ന് പറഞ്ഞ് നടക്കുന്നത്.
ആഗ്രഹിച്ച സ്ഥാനമാനങ്ങൾ കിട്ടാത്തതിലാണ് ഇവർ സംഘടനയിൽ ഭിന്നിപ്പുണ്ടാക്കുന്നത്. ഇവരിൽ പലരും പ്രാഥമിക അംഗത്വം പോലും രാജിവെച്ചവരാണ് ഉത്തര കേരള മലയ സമുദായ സംഘം എന്ന സംഘടന 1978 ൽ സൊസൈറ്റി ആക്ട് പ്രകാരം രൂപീകരിച്ചത്. എന്നാൽ വൺ ടൈം രജിസ്ട്രേഷനാണ് എന്ന ധാരണയിൽ ഓരോ വർഷവും ഭാരവാഹികളുടെ പട്ടിക പുതുക്കി നൽകിയിരുന്നില്ല.
ഈ കാരണത്താലാണ് സംഘടന നിലവിലില്ലെന്ന വ്യാജ പ്രചാരണം നടത്തുന്നത്. എന്നാൽ എട്ടോളം പേർ യോഗം ഉത്തര കേരള മലയ സമുദായോദ്ധരണ സംഘത്തെ തങ്ങളുടെ ലയിപ്പിച്ചെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ദിനേശൻ പണിക്കർ, മനോഹരൻ പണിക്കർ, ഷൈജു പണിക്കർ, ബാലകൃഷ്ണപണിക്കർ, പ്രേമൻ പണിക്കർ എന്നിവർ പങ്കെടുത്തു.