മലപ്പുറത്തെപ്പോലെ കൊടുവള്ളിയെയും ഭീകര കേന്ദ്രമാക്കാൻ സി.പി.എം ശ്രമിക്കുന്നു : ഡോ. എം.കെ മുനീർ

mkmuneer
mkmuneer
കണ്ണൂർ : പാവപ്പെട്ടവർക്ക് നൽകുന്ന ഒരു സൗകര്യത്തിനും തുരങ്കം വെക്കാൻ ആരെയും സമ്മതിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.കെ. മുനീർ എന്ന വ്യക്തിക്ക് 62 വയസ്സിൽ കള്ളക്കടത്ത് നടത്തേണ്ട കാര്യമില്ലെന്നും ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിൻ്റെ ആരോപണത്തിന്  മറുപടിയായി അദ്ദേഹം പറഞ്ഞു.

വിദേശത്ത് പോകുന്ന പലർക്കും രാഷട്രീയം നോക്കാതെ അവിടെ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട് ജോലി ലഭിച്ചാൽ അവർ ആ സൗകര്യം ഒഴിവാക്കുന്നു ഇങ്ങനെ ജോലി നേടിയവരിൽ സി.പി.എം നേതാക്കളുടെ മക്കളുമുണ്ട്.

അവർ തനിക്ക് അയച്ച നന്ദി പറഞ്ഞു കൊണ്ടുള്ളശബ്ദ സന്ദേശങ്ങൾ ഇതിന് തെളിവായി തൻ്റെ ഫോണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം നല്ല പിള്ള ചമഞ്ഞ് എം.കെ. മുനീറിനെ കള്ളക്കടത്തുകാരനാക്കാൻ ശ്രമിക്കുകയാണ്.

താൻ വരുന്ന പശ്ചാത്തലമെങ്കിലും അവർ മനസിലാക്കണമായിരുന്നു. ഇത്തരത്തിൽ തൻ്റെ പിതാവായ സി.എച്ചിനെയും അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണമല്ല നേരെ കടത്തുന്ന സ്വർണമാണെന്നായിരുന്നു.

മലപ്പുറത്തെ പോലെ കൊടുവള്ളിയെയും ഒരു ഭീകര കേന്ദ്രമാക്കാൻ ശ്രമിക്കുകയാണോ സി.പി.എമ്മെന്ന് താൻ ഭയക്കുന്നതായി മുനീർ പറഞ്ഞു. തന്നെയും കെ.എം ഷാജിയെയും പിണറായി സർക്കാരും സി.പി.എമ്മും വേട്ടയാടുന്നത് അവരെ വിമർശിക്കുന്നതുകൊണ്ടാണ്. ഷാജിയെ ഇ.ഡിയെ ക്കൊണ്ടും വിജിലൻസിനെ കൊണ്ടും പലവട്ടം ചോദ്യം ചെയ്യിപ്പിച്ചു. എന്നാൽ ഇതു കൊണ്ടെന്നും ഞങ്ങൾ പിൻമാറില്ല.

 ഡി.വൈ.എഫ് ഐ നേതാവ് തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടത് കണ്ണൂരിൽ നിന്നല്ല. ധൈര്യമുണ്ടെങ്കിൽ സനോജ് കൊടുവള്ളിയിൽ നിന്നും വന്ന് ഈക്കാര്യങ്ങൾ പറയണം. അപ്പോൾ തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടാവുമെന്നും മുനീർ പറഞ്ഞു.

 പാർട്ടിയിൽ നിന്നും തനിക്ക് പിൻതുണ ലഭിക്കുണ്ട്. ഇല്ലെന്ന് പറയുന്ന വാർത്തകൾ യാഥാർത്ഥ്യമല്ല. ഏതെങ്കിലും കേസിൽ പ്രതികളായവരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഈ കാര്യം പൊലിസ് അന്വേഷിച്ച് പറയട്ടെയെന്നും മുനീർ വ്യക്തമാക്കി.

Tags