മഹിളാ മോര്‍ച്ചയുടെ 'ശക്തി വന്ദന്‍' ജില്ലാതല ശില്പശാല നടത്തി

google news
മഹിളാ മോര്‍ച്ചയുടെ 'ശക്തി വന്ദന്‍'  ജില്ലാതല ശില്പശാല നടത്തി

കണ്ണൂര്‍: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നാരീ ശക്തിയെ കണ്ടറിഞ്ഞു ആദരിക്കുവാനും 'മോഡി കി ഗ്യാരണ്ടി' വ്യത്യസ്തങ്ങളായ കേന്ദ്ര പദ്ധതികളെപ്പറ്റി സ്ത്രീകളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാനും വിഭാവനം ചെയ്ത മഹിളാ മോര്‍ച്ചയുടെ ശക്തി വന്ദന്‍ പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ശില്‍പശാല മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്തു. 

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. സംഗീത അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് പ്രസംഗിച്ചു. മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് റീന മനോഹരന്‍ സ്വാഗതവും  ജനറല്‍ സെക്രട്ടറി ടി. ജ്യോതി നന്ദിയും പറഞ്ഞു.

Tags