മഹിളാ കോൺഗ്രസ് രാപ്പകൽ സമരം അവസാനിച്ചു

Mahila Congress day and night strike has ended
Mahila Congress day and night strike has ended


കണ്ണൂർ:മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നടത്തിയ രാപകൽ സമരം സമാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ തുടങ്ങിയ സമരം വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സമാപിച്ചത്. സമാപന സമ്മേളനം   ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ ഉദ്ഘാടനം ചെയ്തു .

സത്യസന്ധനായ ഉദ്യോഗസ്ഥാനായ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളി വിട്ട പി. പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് സി പി എമ്മും സംസ്ഥാ  ന സെക്രട്ടറി ഗോവിന്ദൻ മാഷും മറുപടി പറയണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു.പി.പി ദിവ്യയെ പാർട്ടി ഓഫീസിലാണോ ക്ലിഫ്ഹൗസിലാണോ ഒളിപ്പിച്ചു വച്ചിട്ടുള്ളതെന്ന് സി പി എം മറുപടി പറയണം . എത്രയും പെട്ടന്ന് പി പി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം തലസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ  പറഞ്ഞു.


ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ ഇന്ദിര പി , സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്,  സംസ്ഥാന സെക്രട്ടറിമാരായ എം ഉഷ,ടി സി പ്രിയ , നസീമ ഖാദർ, ഇ.പി ശ്യാമള ,  ധനലക്ഷ്മി പി.വി. കുഞ്ഞമ്മ തോമസ് എന്നിവർ സംസാരിച്ചു

Tags