മാഹിയിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം ; ഒരാൾ മരിച്ചു

car

കണ്ണൂർ : മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി മരണമടഞ്ഞു.

ചൊവ്വാഴ്ച്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റി  മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി ഇതേ ദിശയിൽ നിന്നും വന്ന പജേറോകാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറി അൽപ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴ യില്ലക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽ  പെട്ടത്.കാർ ഓടിച്ചിരുന്ന  ഗൃഹനാഥനാണ് മരിച്ചത്.  ആലപ്പുഴ സ്വദേശി ശിവപ്രസാദാ(43) ണ് മരിച്ചത്.

ഭാര്യ മുംബൈ സ്വദേശിനി ദേവശ്രീ(40) ക്ക്കാലിനാണ് പരുക്കേറ്റത് ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യ മുൻ സീറ്റിലായിരുന്നു ഇരുന്നത്. രണ്ട് പെൺകുട്ടികൾ രാജൽ (15), ധ്രുവി (12) എന്നിവർപരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പിൻ സീറ്റിലായിരുന്നു ഇരുന്നത്. മരിച്ച ശിവപ്രസാദിൻ്റെമൃതദേഹം തലശ്ശേരി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    തലശ്ശേരി അഗ്നിശമന സേനയും, തലശ്ശേരി പോലീസ്, മാഹി അഗ്നിശമനസേന, മാഹി പോലീസ് അപകട സ്ഥലത്തെത്തി . ഫയർ സർവീസ് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇയാൾ മരണമടഞ്ഞത്.

Tags