ആലക്കോട് മാഹി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Middle-aged man arrested with Mahi liquor
Middle-aged man arrested with Mahi liquor

ഓണം  സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷും സംഘവും ചേര്‍ന്ന് ആലക്കോട് കരുവഞ്ചാല്‍ കല്ലൊടി ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കല്ലൊടിയില്‍ വെച്ച് മേക്കുളത്ത് വീട്ടില്‍ വര്‍ഗീസ് മകന്‍ ബിജു വര്‍ഗീസ് (ബിജു തക്കുടു-53) എന്നയാളെയാണ് 20 കുപ്പി ( 10 ലിറ്റര്‍ ) മാഹി മദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസെടുത്തത്.


അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.വി.ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി.ഷൈജു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.മുനീറ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പ്രതിയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക്  റിമാന്‍ഡ് ചെയ്തു.

Tags