കണ്ണൂരിൽ മഹാത്മാ ചിത്ര പ്രദർശനം തുടങ്ങി

Mahatma photo exhibition started in Kannur
Mahatma photo exhibition started in Kannur

കണ്ണൂർ: മഹാത്മാ മന്ദിരം കസ്തൂർബ ഹാളിൽ ഗാന്ധി ജയന്തി വാരത്തിൻ തുടക്കമായി മഹാത്മ ചിത്ര പ്രദർശനം തുടങ്ങി. കേരള ലളിതകലാ അക്കാഡമി ഉപാധ്യക്ഷൻ എബി.എൻ ജോസഫ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 

ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, സി.സുനിൽകുമാർ, എം.ടി.ജിനരാജ് എന്നിവർ സംസാരിച്ചു. ഇരുപത് പേർ വരച്ച ഇരുപത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഒക്ടോബർ ഏഴിന് സമാപിക്കും

Tags