മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ അപൂര്‍വ്വ നാണയ പ്രദര്‍ശനവുമായി റൂഡ്‌സെറ്റ്

pc

കണ്ണൂര്‍:രാജ്യം  മഹാത്മ ഗാന്ധിയുടെ എഴുപത്തിയഞ്ചാം  രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയില്‍ റൂഡ്‌സെറ്റില്‍ ഗാന്ധിജിയുടെ അപൂര്‍വ സ്റ്റാമ്പ് - നാണയ പ്രദര്‍ശനം നടത്തി.

ഗാന്ധിജിയുടെ വിവിധ രാജ്യങ്ങള്‍ ഇറക്കിയ അഞ്ഞൂറിലധികം സ്റ്റാമ്പുകള്‍, കൈ കൊണ്ടു ഖാദിയില്‍ നെയ്ത വസ്ത്രത്തില്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ പോസ്റ്റല്‍ സ്റ്റാമ്പ്, ദേശീയ പതാക രൂപകല്പന ചെയ്ത ശ്രീ പിങ്കളി വെങ്കയ്യയുടെ ഓര്‍മ്മക്കായി ഇറക്കിയ തപാല്‍ സ്റ്റാമ്പ്, ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടേയും സുഭാഷ് ചന്ദ്രബോസിന്റെയും സ്റ്റാമ്പുകള്‍, കസ്തൂര്‍ബയുടേയും ഗാന്ധിജിയുടേയും ഒരുമിച്ചുള്ള സ്റ്റാമ്പുകളും പ്രഥമദിന കവറുകളും, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, വീര സവര്‍ക്കറുടെ സ്റ്റാമ്പ്, കേരളത്തില്‍ നിന്ന് അഗഏ, കെ. കേളപ്പന്‍ എന്നിവരുടേയും സാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മറ്റു ദേശീയ നേതാക്കളുടെയും സ്റ്റാമ്പുകളും നാണയങ്ങളും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.

പ്രശസ്ത സ്റ്റാമ്പ്, നാണയ ശേഖരങ്ങളുടെ ഉടമ കണ്ണൂര്‍ ഫിലാറ്റലിക് ക്ലബ്ബ് അംഗവും, മുന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുമായ കണ്ണൂര്‍ സ്വദേശി എ.കെ ശ്രീദീപിന്റെ ശേഖരത്തില്‍ നിന്ന് അഞ്ഞൂറിലധികം സ്റ്റാമ്പുകളും നാണയങ്ങളുമാണ് പ്രദര്‍ശനത്തിനുന്നത്.

ഇന്ത്യയുടെ ഭാവി അതിന്റെ ഗ്രാമങ്ങളിലാണ്' എന്ന ഗാന്ധിജിയുടെ പ്രസ്താവന റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള നൈപുണ്യ പഠന സ്ഥാപനങ്ങള്‍ അന്വര്‍ത്ഥമാക്കികൊണ്ടിരിക്കുന്നുവെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്തു കൊണ്ട് മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും പരിശീലകനുമായ പി.സി. വിജയരാജന്‍ പറഞ്ഞു.

മ്യൂറല്‍ വിദ്യാര്‍ത്ഥികളുടെ കലാരൂപങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
റൂഡ്‌സെറ്റ് ഡയറക്ടര്‍ ജയചന്ദ്രന്‍.സി.വി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സീനിയര്‍ പരിശീലകന്‍ അഭിലാഷ് എന്‍ സ്വാഗതവും പരിശീലക റോഷ്ണി. സി നന്ദിയും പറഞ്ഞു.

Tags