വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങ്: മടപ്പള്ളി ഓർമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി
Aug 10, 2024, 16:34 IST
കണ്ണൂർ: മടപ്പള്ളി ഗവ കോളേജ് വിദ്യാർത്ഥി സംഘടനയായ 'മടപ്പള്ളി ഓർമ്മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം ഗഡുവായി അര ലക്ഷം രൂപ കൈമാറി. വയനാട് വിലങ്ങാട് പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ടി സ്വരൂപിച്ച തുക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആണ് കൈമാറിയത്.
ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥി ആയി. മടപ്പള്ളി ഓർമ്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മുല്ലപ്പള്ളി, പി കെ ബബിത, എം സി സത്യൻ തുടങ്ങിയവർ സംസാരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ഫണ്ട് സ്വരൂമിച്ച് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്.