മാടായിപ്പാറയ്ക്ക് വീണ്ടും മരണമണി; അമ്പലക്കണ്ടത്തിൽ അനധികൃത നിർമ്മാണം

dddd

കണ്ണൂർ: ജൈവ വൈവിധ്യങ്ങളുടെ കലവറയും ചരിത്രസ്മാരകങ്ങളുടെ സംഗമ ഭൂമിയുമായ മാടായി പാറയുടെ ഐശ്വര്യമായ അമ്പലക്കണ്ടത്തിൽ വീണ്ടും നിർമ്മാണ പ്രവർത്തനം മാടായിപ്പാറയിലെ പാറക്കുളത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലക്കണ്ടത്തിലാണ് നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും നിർമ്മാണ പ്രവർത്തനം നടക്കുന്നത്. മാടായിപാറയിലെ പാറക്കുളത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലക്കണ്ടത്തിലാണ് നീണ്ട ഇടവേളയ്ക്കു ശേഷം നിർമ്മാണ പ്രവർത്തനം തുടങ്ങിയത് കൂറ്റൻ യന്ത്രം ഉപയോഗിച്ചു അമ്പലക്കണ്ടത്തിലെ പാറതുരന്ന് കുഴൽ കിണർ കുഴിച്ചിരിക്കുകയാണ്.

ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് അമ്പലക്കണ്ടത്തിൽ സമാനമായ നിർമ്മാണ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. സിൽവർ ലൈൻ അതിവേഗ പാത ഇതിനു സമീപത്തൂടെയാണ് കടന്നു പോകുന്നത്. കേരളത്തിലാദ്യമായി സർവേ കല്ല് സ്ഥാപിച്ചതും പ്രതിഷേധക്കാർ സർവേ കല്ല് പിഴുതെറിഞ്ഞതും അമ്പലക്കണ്ടത്തിന് സമീപത്താണ്. മാടായിക്കാവിലേക്ക് പോകുന്ന വഴിയിൽ പതിറ്റാണ്ടുകളായി ഭക്തരെ അതിശയിപ്പിക്കുന്നതാണ് അമ്പലക്കണ്ടം. മാടായിപ്പാറ ചെങ്കൽ പാറപരപ്പാണ് എങ്കിലും അമ്പലക്കണ്ടത്താൻ രണ്ടര ഏക്കർ നൂറു മേനി വിളയുന്ന വയലുണ്ട്.

Tags