മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്
Nov 20, 2024, 19:48 IST
കണ്ണൂർ : മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നവംബർ 14ന് നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 22. സൂക്ഷ്മ പരിശോധന നവംബർ 23. പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 25. വോട്ടെണ്ണൽ ഡിസംബർ 11നാണ്.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.