മാടായിയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന മൂന്നുകിലോ കഞ്ചാവുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍

google news
hhj

പഴയങ്ങാടി : മാടായിയില്‍  ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.മാട്ടൂല്‍ മടക്കര ഡിസ്പെന്‍സറിക്ക് പിറകില്‍ താമസിക്കുന്ന പത്താല ഹൗസില്‍ പി.പി.നവാസിനെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും  ബുധനാഴ്ച്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.

പാപ്പിനിശേരി ഗെയിറ്റിന് സമീപം മൂന്നുപെറ്റുമ്മ പള്ളിയുടെ മുന്നില്‍വെച്ചാണ് പാഷന്‍പ്രോ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് നവാസെന്ന് എക്സൈസ് പറഞ്ഞു.

 കറുപ്പ് കൈവശം വെച്ചതിന് നിലവില്‍ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ വിണ്ടും കഞ്ചാവുമായി പിടിയിലായത്.ആന്ധ്രയില്‍ പോയി മൊത്തമായി കഞ്ചാവ് വാങ്ങി പാപ്പിനിശ്ശേരി, മടക്കര, മാട്ടൂല്‍, പുതിയങ്ങാടി, പഴയങ്ങാടി എന്നി സ്ഥലങ്ങളിലെ യുവാക്കളെ കേന്ദ്രികരിച്ച് വില്‍പ്പന നടത്തിവരുന്നതിനിടെയാണ് എക്‌സൈസ് പിടിയിലായത്.

Tags