എം. സുകുമാരൻ സി.പി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി
Nov 23, 2024, 11:15 IST
കുത്തുപറമ്പ് :സി പി എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായി എം സുകുമാരനെ വലിയ വെളിച്ചത്ത് നടന്ന ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു.ഷാജികരിപ്പായി, എം സി രാഘവൻ , ടി പവിത്രൻ , അഡ്വ. പത്മജ പത്മനാഭൻ, കെ കുഞ്ഞനന്തൻ , കെ പി വി പ്രീത, എൻ ആർ സക്കീന, ടി അശോകൻ , കെ പി പ്രദീപൻ , എം കെ സുധീർകുമാർ , പി ഉത്തമൻ , വി ബാലൻ,സി ജനാർദ്ദനൻ , പി അബ്ദുൽ റഷീദ്, കെ രഘുത്തമൻ, വി ഷിജിത്ത്, മുഹമ്മദ് ഫായിസ് ,എ അശോകൻ , പി പി രാജീവൻ,പി എം മധുസൂദനൻഎന്നിവരാണ് മറ്റ് അംഗങ്ങൾ. നിലവിലുണ്ടായിരുന്ന ഏരിയ സെക്രട്ടറി ടി ബാലൻ, എൻ കെ ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.