അതിജീവിതയ്ക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കരുതെന്ന് എം ഷാജർ

ssss

കണ്ണൂർ:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അതിജീവിതക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് മര്യാദകേടെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പ്രതികരിച്ചു.വിചാരണയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാധ്യമങ്ങൾ വരരുത്.ഇത്തരം രീതി പിന്തുടരുന്നത് അക്രമികൾക്ക് വളം വയ്ക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങൾ അതിജീവതയ്ക്കൊപ്പം നിൽക്കണമെന്നും ഗുണ്ടകളെ വരെ മാധ്യമങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അത്തരം രീതി അപകടകരമാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ യുവജന സമൂഹം ഒന്നിക്കണമെന്നും ഷാജർ പറഞ്ഞു.

Tags