തലശേരിയിൽ സ്വകാര്യ ബസിടിച്ചു ഗുരുതമായി പരുക്കേറ്റ ലോട്ടറി വിൽപനക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു

google news
hemanth

തലശേരി :കീഴന്തി മുക്കിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.  കീഴന്തി മുക്കിലെ കോവിലകത്ത് ഹേമന്ദ് കുമാർ (73) ആണ് മരിച്ചത്.
 
ബുധനാഴ്ച രാവിലെയോടെയാണ്   ബസ്സിടിച്ച് ഹേമന്ദ് കുമാറിന് ഗുരുതമായ് പരിക്കേറ്റത്.  ഉടൻ  തലശേരി  ജനറൽ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്.

പരേതരായ ടി കെ അമ്പുവിന്റെയും കെ രാധയുടെയും മകനാണ്.  ലോട്ടറി വില്പനയ്ക്കൊപ്പം വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ സൗകര്യമൊരുക്കുന്ന ഹേമന്ത് കുമാർ നാട്ടുകാർക്ക് പ്രീയങ്കരനാണ്. സംഭവത്തിൽ തലശേരി ടൗൺ പൊലിസ് സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Tags