കാഴ്ച പരിമിതനായ ലോട്ടറി വിൽപ്പനക്കാരന് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി ​​​​​​​

Complaint that the government is denying benefits to the visually impaired lottery seller

കണ്ണൂർ: നൂറു ശതമാനം കാഴ്ച പരിമിതനായ  ലോട്ടറി വിൽപനക്കാരന്റെ വീടിനായുള്ള അപേക്ഷയിൽ തീരുമാനമാകുന്നില്ലെന്ന് പരാതി. മയ്യിൽ ഗ്രാമ പഞ്ചായത്തിൽപ്പെട്ട കയരളത്തെ വി പി ബാബുരാജാണ് (46) തൻ്റെ കദന കഥ പ്രസ്സ് ക്ലബ്ബിൽ മാധ്യമങ്ങളോട്പറഞ്ഞത്.

 ഇലക്ട്രോണിക്സ് മെക്കാനിക്കായ തനിക്ക് 29 വയസ്സുള്ളപ്പോഴാണ് കണ്ണിലെ ഞരവിന് അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടത്.സാമൂഹ്യ സുരക്ഷാ വകുപ്പിൽ നിന്ന് വികലാംഗ ക്ഷേമ പെൻഷൻ കിട്ടിയെങ്കിലും കഴിഞ്ഞ ഒരു വർഷമായി കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിമാസം300 രൂപ കുറച്ചാണ് പെൻഷൻ തരുന്നത്. സ്വന്തമായി വീടില്ലാത്ത താനും ഭാര്യയും മകനും ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്.

2009 ൽ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെച്ച് തരണമെന്നാവശ്യപ്പെട്ട് മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ വീടിന് സ്ഥലമില്ലെന്നാണ് പഞ്ചായത്ത്പറയുന്നതെന്നും ,എന്നാൽ പാടിക്കുന്നിൽ മിച്ചഭൂമിയിൽ ഇനിയും സ്ഥലമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞ തെന്നും അവിടെ തനിക്ക് വീട് നിർമ്മിച്ച് തരുവാൻ സർക്കാറിൻ്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നു മാണ് ബാബുരാജ്ആ വശ്യപ്പെടുന്നത്.പറശ്ശിനിക്കടവിൽ ലോട്ടറി സ്റ്റാൾ നടത്തിയാണ് ബാബുരാജും ഭാര്യയും കഴിയുന്നത്.

Tags