പയ്യന്നൂരിൽലോട്ടറി വിൽപ്പനക്കാരൻ ബസുകൾക്കിടയിൽ പെട്ട് മരിച്ചു

google news
പയ്യന്നൂരിൽലോട്ടറി വിൽപ്പനക്കാരൻ ബസുകൾക്കിടയിൽ പെട്ട് മരിച്ചു

 പയ്യന്നൂർ :പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽപനക്കാരൻ ബസുകൾക്കിടെയിൽപ്പെട്ടു അതിദാരുണമായി മരിച്ചു.പയ്യന്നൂർ കേളോത്തെ കെ.വി.രാഘവനാണ് (67) ബസുകൾക്കിടയിൽപ്പെട്ട്  മരിച്ചത് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ  തിങ്കളാഴ്ച്ച രാവിലെയാണ് അപകടം.

പയ്യന്നുരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കിൽ വെക്കാനായി പിന്നോട്ടെടുക്കുമ്പോൾ രണ്ടു ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും . പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യന്നൂരിലെ ആദ്യ കാല ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ:  ശകുന്തള, മക്കൾ: പുരുഷോത്തമൻ, ലതിക , സജിന.

Tags