രാമപുരത്ത് മരം കയറ്റി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു

A lorry carrying wood overturned in Ramapuram
A lorry carrying wood overturned in Ramapuram

 കണ്ണൂര്‍:പഴയങ്ങാടി  കെ. എസ്.ടി.പിറോഡില്‍ രാമപുരം പാലത്തില്‍ ലോറി മറിഞ്ഞു.രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ക്ക് തലക്ക് പരിക്കേറ്റു.ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്.  

മരംകയറ്റി മുംബൈയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്.വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. മറിഞ്ഞ ചരക്കുലോറി റോഡില്‍ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.ഡ്രൈവര്‍ ഉറങ്ങിപോയതാണോ അപകടകാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

Tags