ഇരിക്കൂറിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്ക്ക ടോറസ് ലോറി ഇടിച്ച് മരിച്ചു

google news
A middle-aged woman who was riding a bike with her husband in Irhur was hit by a lorry and died

ഇരിക്കൂർ:ഇരിക്കൂർ ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ മധ്യവയസ്ക്ക മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തിൽ പെരുവളത്ത് പറമ്പ് സ്വദേശിനിയായ താഹിറയാണ് (51) മരിച്ചത്. ഭർത്താവ് പരിപ്പായി സ്വദേശി മൊയ്തീന് (61) സാരമായി പരുക്കേറ്റു.

 മൃതദേഹം ഇരിക്കൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ടോറസ് ലോറി ഡ്രൈവർക്കെതിരെ ഇരിക്കൂർ പൊലിസ് മന:പൂർവ്വമല്ലാത്ത കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും പൊലിസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags