ലോകസഭ തെരഞ്ഞെടുപ്പ് :തളിപ്പറമ്പിൽ ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

google news
dh


തളിപ്പറമ്പ: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും KKN പരിയാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ
പരിയാരം പൊയിലിൽ  ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. 

Lok Sabha Elections: Flash mob and signature campaign organized at Thaliparm

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും'  എന്നീ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം. തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ  കെ. പി ഗിരീഷ് കുമാർ, പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദ് , KKN പരിയാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.ഷീന  എന്നിവർ സംസാരിച്ചു. 

വളണ്ടിയർമാരായ ദേവിക .ഇ.വി, നയനാ നാരായണൻ, അഞ്ജലി ഭാസ്കരൻ , ശരണ്യ പി, മീര, നിഹ, അനീന, നിവേദ്യ, ശ്രീഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

Tags