ലോക്സഭാ തിരഞ്ഞെടുപ്പ്: എംസിഎംസി സെല്‍ മീഡിയ സെന്റര്‍ തുറന്നു

google news
ssss

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി(എം സി എം സി) സെല്‍ മീഡിയ സെന്റര്‍ തുറന്നു. കലക്ടറേറ്റ് പിആര്‍ഡി ഓഫീസില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് പരസ്യങ്ങളുടെ പ്രീ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്,

സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവക്കായാണ് എംസിഎംസി സെല്‍ പ്രവര്‍ത്തിക്കുന്നത്. ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ മിഥുന്‍ കൃഷ്ണ, മാസ്റ്റര്‍ ട്രെയിനര്‍ എം വി വിനോദ്കുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags