തളിപ്പറമ്പ് മുണ്ട്യക്കാവിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

taliparamba
taliparamba

തളിപ്പറമ്പ : ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഒറ്റക്കോല മഹോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു . പൂക്കോത്ത് കൊട്ടാരം ഹാളിൽ നടന്ന ചടങ്ങിൽ ഒറ്റക്കോല മഹോത്സവ കമ്മിറ്റി ചെയർമാൻ പി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു.

taliparamba

പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്  എം ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട്  പി സുമേഷ്, സെക്രട്ടറി  സി നാരായണൻ, കെ ലക്ഷമണൻ,  ഒറ്റക്കോല മഹോത്സവ ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ കെ രമേശൻ, എം മനോഹരൻ, വൈസ് ചെയർമാൻ എം തങ്കമണി, കൺവീനർ ശ്യാമളശശിധരൻ, സബ്ബ് കമ്മിറ്റി കോ-ഓർഡിനേറ്റർമാരായ എം വി ഭരത് കുമാർ,  പി രാജൻ,  എം ജനാർദ്ദനൻ, ടി ജയദേവൻ, പി രതീഷ് കുമാർ, എം ഉണ്ണികൃഷ്ണൻ, ടി വി കൃഷ്ണ രാജ്, ടി വിനോദ് ,
എ ദിനേശൻ,  എം രാജലക്ഷ്മി, ലോഗോ രൂപകല്പന ചെയ്ത
കെ രാജഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ കൺവീനർ യു ശശീന്ദ്രൻ സ്വാഗതവും ട്രഷറർ എ പി വത്സരാജൻ നന്ദിയും പറഞ്ഞു .

Tags