തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന്

google news
election

കണ്ണൂർ : തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരട് വോട്ടര്‍ പട്ടിക ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 16ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, രാമന്തളി, മുഴപ്പിലങ്ങാട്, മാടായി എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഇ ആര്‍ ഒമാര്‍, എ ഇ ആര്‍ ഒമാര്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ പങ്കെടുത്തു.

Tags