ലയൺസ് സംഗീത യാത്ര ജീവം ജനുവരി 26 ന് കാസർകോട് നിന്നും പ്രയാണമാരംഭിക്കും

google news
Lions Sangeetha Yatra Jeevam

കണ്ണൂർ : ലയൺസ് ഇൻ്റർ നാഷനൽ ഡിസ്ട്രിക്ക് 318ഇയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ ബോധവൽക്കരണമായ   ജീവം ഓൺ പരിശീലനപരിപാടിയുടെ ഭാഗമായുള്ള പ്രചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജനുവരി 26 മുതൽ 28 വരെ കാസർകോടു നിന്നും കോഴിക്കോടുവരെ സംഗീത യാത്ര നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


കാസർകോട്, കണ്ണൂർ , കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഗീത യാത്ര പര്യടനം നടത്തും.26ന് രാവിലെ 10 മണിക്ക് കാസർകോട് ജില്ല കലക്ടർ ഫ്ളാഗ് ഓഫ് ചെയ്യും.പാലക്കുന്ന്, ചെറുവത്തൂർ എന്നിസ്ഥലങ്ങളിൽ സ്വീകരണം നൽകും. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കണ്ണൂർ ടൗൺ. മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണ പരിപാടികൾ നടത്തും. വാർത്താ സമ്മേളനത്തിൽ ലയൺസ് ഗവർണർ ടി.കെ.രജീഷ്, ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പെ, മാർക്കറ്റിങ് ഓഫിസർ എം. വിനോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags