ലയൺസ് കൃത്രിമ കാൽ വെച്ചു കൊടുക്കൽ ക്യാംപ് നടത്തുന്നു

Lions conduct prosthetic leg donation camp
Lions conduct prosthetic leg donation camp

കണ്ണൂർ: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ക് 318ഇയുടെ മാഹി ഉൾപ്പെടെ കാസർകോട് കണ്ണൂർ 'കോഴിക്കോട്, വയനാട് ജില്ലകൾ സേവന മേഖലയായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ക് 318ഇയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 മുതൽ ഡിസംബർ 25 വരെ കുത്തുപറമ്പ് ലയൺസ് ക്ളബ്ബിൻ്റെ ആസ്ഥാന വായ റോറിങ് റോക്കിൽ വെച്ച് കൃത്രിമ കാൽ വെച്ചു കൊടുക്കുന്ന ക്യാംപ് നടത്തും

. അപകടങ്ങൾ, പ്രമേഹം എന്നിവമൂലം കാലുകൾ നഷ്ടപ്പെട്ടവർക്കും സൗജന്യമായി കൃത്രിമ കാലുകൾ വെച്ചു നൽകുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗജന്യമായി ലഭിക്കുന്ന സേവനം ആവശ്യമായി വരുന്ന വ്യക്തികൾ ക്യാംപ് തുടങ്ങുന്ന ഡിസംബർ 16ന് രാവിലെ ക്യാംപ് നടക്കുന്ന സ്ഥലത്തും എത്തിച്ചേരേണ്ടതാണ്. അന്ന് കാലിൻ്റെ അളവുകൾ എടുക്കേണ്ടതും സംഘാടകരുടെ നിർദ്ദേശാനുസരം ക്യാംപ് തീരുന്ന ഡിസംബർ 25 നോ അതിനകമോ സ്വീകരിക്കേണ്ടതുമാണ്.


 കൂടുതൽ വിവരങ്ങൾക്ക് 9447853586,9961928858 എന്നീ നമ്പറുകളിൽ ഒരു ഫോട്ടോയും തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും കൊണ്ടുവരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക് ഗവർണർ കെ.വി രാമചന്ദ്രൻ, അഡ്വ. വി.എം മുകുന്ദൻ, കെ.പി. ടി. ജലീൽ, കാണി പ്രകാശൻ, ദീപു ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Tags