ലയൺസ് ഇൻ്റർനാഷനൽ കുട്ടികൾക്കായി സമാധാന പോസ്റ്റർ മത്സരം നടത്തി

Lions International organized a Peace Poster Competition for children
Lions International organized a Peace Poster Competition for children
കണ്ണൂർ :വേൾഡ് പോസ്റ്റർ ഡിസൈൻ ഡേയുടെ ഭാഗമായി ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ നേതൃത്വത്തിൽ 11 മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കായി സമാധാന പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിച്ചു. അഡീഷണൽ കാബിനെറ്റ് സെക്രട്ടറി പി പി വിനോദ് ഉദ്ഘാടനം ചെയ്തു.

അതിരുകളില്ലാത്ത സമാധാനം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രരചന നടന്നത്. വിജയികൾക്ക് ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് പങ്കെടുക്കാം. അമേരിക്കയിൽ നടക്കുന്ന ഇൻ്റർനാഷനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് 500 മുതൽ 5000 ഡോളർ വരെ സമ്മാനതുക നേടാം. 

ലയൺസ് ക്ലബ് ഓഫ് കാനനോർ പ്രസിഡൻ്റ് എ രാജീവ് അധ്യക്ഷത വഹിച്ചു. ഡോ പുരുഷോത്തം ബസപ്പ, കെ കെ പ്രദീപ്, ജോണി ജോസഫ്, രാജൻ അഴിക്കോടൻ തുടങ്ങിവർ സംസാരിച്ചു.

Tags