മട്ടന്നൂരിൽ ഇടിമിന്നലേറ്റ് വീടിൻ്റെ മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു വൈദ്യുതി ബന്ധമറ്റു

In Mattannur, lightning struck the main switch of the house and cut off the electricity connection
In Mattannur, lightning struck the main switch of the house and cut off the electricity connection

മട്ടന്നൂർ:മട്ടന്നൂരിൽ അതിശക്തമായ  മഴയ്ക്കിടെ ഇടിമിന്നലിലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. വീടിനു പുറത്തെ മെയിൻ സ്വിച്ച് ഇടിമിന്നലേറ്റ് കത്തി പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഇടിമിന്നലിൽ കിണറിന്‍റെ ആൾമറ ഭിത്തിക്കും വിള്ളലുണ്ടായി. 

മട്ടന്നൂർ കാനാട് സ്വദേശി രാജീവിന്‍റെ വീട്ടിലാണ് ഇടിമിന്നലേറ്റ് നാശനഷ്ടം ഉണ്ടായത്. അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച്ച രാത്രി പെയ്ത മഴയിലാണ് സംഭവമുണ്ടായത്. അതേസമയം സംസ്ഥാനത്ത് കണ്ണൂരടക്കം മൂന്ന്  ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags